*എല്ലാ വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ശ്രദ്ധയ്ക്ക്*
World of vishwakarma council
ഇന്ത്യയിലുള്ള എല്ലാ ചെറുകിട സംരംഭകർക്കും അതിലുപരി സ്വന്തമായി സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന തൊഴിലാളികൾക്കും വളരെയധികം സഹായകരമാകുന്ന ബാങ്ക് വായ്പ പദ്ധതി രൂപകൽപ്പന ചെയ്യുന്നതിന് wvc നേതൃത്വത്തിൽ പ്രോജക്ട് തയ്യാറാക്കി ഇന്നലെ തൃശ്ശൂരിൽ വച്ച് നടന്ന MSME മീറ്റിംഗിൽ നമ്മുടെ പ്രതിനിധി ബിനു ആചാര്യ അവർകൾ പങ്കെടുക്കുകയും WVC കൗൺസിൽ തയ്യാറാക്കിയ പ്രോജക്ട് ബാങ്കിംഗ് ഹയർ ഓഫീസർമാർക്കും, msme ഹെഡ് ഓഫീസർമാർക്കും കൈമാറുകയും ചെയ്തു.
*പ്രോജക്റ്റിന്റെ ഉള്ളടക്കം*
ബാങ്കുകൾ മുദ്ര ലോണുകളോ, മറ്റ് കേന്ദ്രസർക്കാരിൻറെ ഈടില്ലാത്ത ലോണുകളോ
സംരംഭകർക്ക് നൽകുമ്പോൾ മിഷനറിസോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കൾക്ക് മാത്രമാണ് ലോൺ നൽകുന്നത് കരകൗശലമായി തൊഴിൽ ചെയ്യുന്നവർക്കും, സ്വർണാഭരണ മേഖലയിലുള്ളവർക്കും മിഷനറീസ് ലോണുകളായി ലഭിക്കുന്നതുകൊണ്ട് യാതൊരുവിധ മുന്നേറ്റവും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല. ഇതിനെല്ലാം പരിഹാരം എന്ന നിലയ്ക്ക് അവർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് (സ്വർണ്ണം ,വെള്ളി, വർക്കിംഗ് ക്യാപിറ്റൽ) എന്നിവയ്ക്ക് ലോൺ നൽകുന്നതിന് വേണ്ട ഫലപ്രദമായ ഒരു പ്രോജക്ട് ഇന്നലെ WVC ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു
ഇതേ തുടർന്ന് ഇന്ന് രാവിലെ അവരുടെ ഭാഗത്ത് നിന്നും wvc കൗൺസിലിനെ ഒരു മറുപടി ലഭിച്ചു. തീർച്ചയായും WVC നൽകിയ പ്രോജക്ട് സ്വാഗതാർഹമാണെന്നും നടപ്പിലാക്കാൻ സാധിക്കുന്നതാണ് എന്നും തീരുമാനമെടുക്കാൻ ഉന്നത തലങ്ങളിലേക്ക് അയക്കുന്നുണ്ടെന്നും പ്രോജക്ട് നടപ്പിലാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. മൂലധനം ഇല്ലാത്തതുകൊണ്ട് മാത്രം തൊഴിലാളികളായി കഴിയുന്നവർക്ക്. സ്വന്തം സംരംഭം ആരംഭിക്കുവാനും മൂലധനം ബാങ്കുകൾ നൽകുവാനും ഈ പ്രോജക്ടിലൂടെ പൂർണ്ണമായും സാധിക്കും. ഇപ്പോഴത്തെ ആഭരണ തൊഴിലാളികളുടെ ജീവിതസാഹചര്യത്തിന് ഈ പ്രോജക്ട് വളരെ അത്യാവശ്യമായി നടപ്പിലാക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥരോട് world of vishwakarma council അറിയിച്ചു
🌟🇼 🇻 🇨 🌟
WhatsApp Group link

0 Comments