ബസ് അപകടത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള 213,740 രൂപ ധന സമാഹരണം WVC നടപ്പിലാക്കി, കുടുംബാംഗങ്ങൾക്ക് കൈമാറി
പ്രിയ സുഹൃത്തുക്കളെ, സമുദായ അംഗങ്ങളെ ( സ്വർണ്ണ തൊഴിലാളികളെ ) ഈ കഴിഞ്ഞ 24-07 - 2025 -കർക്കിടക വാവിന്റെയന്ന് പാലക്കാട് ജില്ലയിലെ മാങ്ങോട് നിവാസികളായ കരിമ്പൻചോല വീട്ടിൽ രവി (45) , പ്രസാദ് (42) എന്നിവർസഞ്ചരിച്ച വാഹനത്തിൽ, മാങ്ങോടിനടുത്ത് കുളക്കാട് വെച്ച് ബസിടിച്ചു മരണപ്പെട്ടു. പാരമ്പര്യമായി സ്വർണ്ണ പണിയെടുത്തു കൊണ്ടിരിക്കുന്ന ഇവരുടെ കുടുംബങ്ങളെ നമ്മളാൽ കഴിയുന്ന സഹായം നൽകുന്നതിന് World of Vishwakarma Counil ഈ രണ്ടു കുടുംബങ്ങൾക്കു വേണ്ടി 30 ദിവസം നീളുന്ന ഒരു ചാരിറ്റി പ്രവർത്തനം നടത്തുകയും ഈ പ്രവർത്തന ഫലമായി സമുദായ അംഗങ്ങളുടെ സഹകരണത്തോടെ 213,740 രൂപ ധന സമാഹരണം നടത്തുവാൻ world of vishwakarma council സാധിച്ചു ഇതേ തുടർന്ന് 07-09-2025 ഞായറാഴ്ച രാവിലെ 11-15am ഇരു കുടുംബങ്ങളുടെയും വസതിയിൽ വെച്ച് ഈ തുക അവർക്ക് കൈമാറി, ചടങ്ങിൽ പങ്കെടുക്കുന്നതിനായി world of vishwakarma council നേതൃത്വങ്ങളായ
രതീഷ്
ശ്രീജേഷ്
റോഷൻ
ഹരീഷ്
കണ്ണൻ ( തൃശൂർ സബ് കമ്മറ്റി അംഗം)
എന്നിവർ നേരിട്ട് എത്തുകയും കുടുംബാംഗങ്ങൾക്ക് തുക കൈമാറുകയും ചെയ്തു, ഈ ധനസമഹരണത്തിനായി സഹകരിച്ച എല്ലാവരുടെയും നേതൃത്വം വഹിച്ച വ്യക്തികളുടെയും പേര് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു
.jpg)
0 Comments