WVC സ്വർണ്ണപ്പണിക്കാർ വാട്സ്ആപ്പ് &ഫേസ്ബുക് കൂട്ടായ്മ പട്ടാമ്പി അണ്ടലാടി സ്വദേശി ശ്രീ ജനാർദ്ദനന്റെ ഒപ്പേറഷൻ ചികിത്സക്കായി സ്വരൂപിച്ച 73657 രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് 21, 03, 2020 ന് കാലത്ത് 9 മണിക്ക് കൈമാറുവാൻ സാധിച്ചു.. പ്രസ്തുത ചടങ്ങിൽ ശ്രീ ഗണേഷ് വിശ്വകർമ്മ വെളിയംകോട്‌, മനോജ്‌ പെരിന്തൽമണ്ണ, റോഷൻ മലപ്പുറം, OP നാരായണൻ കുട്ടി പുലാമന്തോൾ , ഗോകുൽ ഗോപി ഞാങ്ങാട്ടിരി എന്നിവർക്കുപുറമെ ജനാർദ്ദനന്റെ അവസ്ഥയെ ഈ ഗ്രൂപ്പിനെ അറിയിച്ചു പ്രദീപ്‌ പട്ടാമ്പിയും പങ്കെടുത്തു, ഗ്രൂപ്പ്‌ അഡ്മിന്മാരിൽ ഒരാളായ ശ്രീ ഗണേഷ് വിശ്വകർമ്മയും , പ്രദീപും ചേർന്ന് ജനാർദ്ദനന് ചെക്ക് കൈമാറി... ചെറിയ ദിവസംകൊണ്ട് ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവർ, സഹായങ്ങൾ ചെയ്തവർ എല്ലാവർക്കും ഈ ഗ്രൂപ്പിന്റെ പേരിൽ നന്ദി അറയിച്ചു..