2021 ജൂൺ 30 ന് ശേഷം എല്ലാ ആഭരണ ക്രയവിക്രയങ്ങൾക്കും കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന BIS HALLMARK നിർബന്ധമാക്കിയ വിവരം ഏവർക്കും അറിയാമല്ലോ. ഇത് പ്രകാരം താഴെ പറയുന്നവ ഓരോ സ്വർണ്ണ തൊഴിലാളിയും / വില്പന കേന്ദ്രവും ചെയ്യേണ്ടതായിട്ടുണ്ട്.
1️⃣ എല്ലാ അംഗങ്ങളും അവരുടെ സ്വന്തം പേരിൽ BIS licence എടുക്കേണ്ടി വരും.
2️⃣ ഓരോ ലൈസൻസിനും INR Rs11200/- (7500 licence fee+2700 Registration fee+1000 GST) സാമ്പത്തിക ചിലവ് വരും.
3️⃣ ലൈസൻസ് കാലാവധി 5 വർഷം ആയിരിക്കും അതിന് ശേഷം ലൈസൻസ് പുതുക്കേണ്ടി വരും. നിലവിൽ ഈ തുക തന്നെ കൊടു ക്കേണ്ടിവരും.
4️⃣ ഓരോ വ്യക്തിയും സ്വന്തമായി user name/password ക്രിയേറ്റ് ചെയ്ത് online ആയി വേണം ലൈസൻസിന് അപേക്ഷിക്കേണ്ടത്.
5️⃣ 5 cr ട്രാൻസാക്ഷൻ വരെ ഫീസ് 11200 രുപയാണ്.
നിലവിലെ ഇത്രയും സാമ്പത്തിക ചിലവ് സാധാരണ സ്വർണ്ണ തൊഴിലാളിയെ സംബന്ധിച്ച് വലിയ ബാധ്യതകൾ ഉണ്ടാക്കാനുള്ള സാധ്യതകൾ പരിഗണിച്ച് WVC ജനറൽ സെക്രട്ടറി ശ്രീ. രതീഷ് ഇന്ന് (22/12/2020) BIS എറണാകുളം ഡയറക്ടർ ശ്രീ രാജീവ് സാറുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ കൂടി കാഴ്ച നടത്തുകയും മേൽ പറഞ്ഞ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയും സാമ്പത്തിക മായ് പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്ക് കൗൺസിലിൻ്റെ പേരിൽ BIS licence എടുത്ത് Hallmark ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ആരായുകയും ചെയ്തു. പക്ഷെ നിലവിലെ നിയമങ്ങൾ അത് അനുശാസിക്കുന്നില്ല എന്നും പ്രസ്തുത വിഷയത്തിൻ്റെ സാധ്യത ഹെഡ് ഓഫീസുമായി ചർച്ച ചെയ്ത് അറിയിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹത്തിന് മേൽ പറഞ്ഞ വിഷയങ്ങൾ പരാമർശിച്ചു കൊണ്ട് ഔദ്യോഗികമായി വേൾഡ് ഓഫ് വിശ്വകർമ്മകൗൺസിൽ കത്ത് നൽകുകയും ചെയ്തു ( പകർപ്പ് ചുവടെ ചേർക്കുന്നു )
തൊഴിൽപരമായ ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് കൊണ്ട് സമയോചിതമായ് പ്രവർത്തിക്കാൻ വേൾഡ് ഓഫ് വിശ്വകർമ്മ കൗൺസിൽ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. തുടർന്നും എല്ലാ വിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചു കൊണ്ട്.
അഡ്മിൻ പാനൽ.
*വേൾഡ് ഓഫ് വിശ്വകർമ്മ കൗൺസിൽ*®
*ഒരു നിയമം കൊണ്ട് വരുന്നത് അത് എത്രത്തോളം ചെറുകിട ആഭരണ നിർമ്മാണവില്പനക്കാർക്കും തൊഴിലാളികൾക്കും ഉപകാരപ്പെടുമെന്നു നോക്കിയിട്ടുവേണം*.
bis ഹാൾമാർക്കിങ് സെന്റർ കൊണ്ട് വന്ന ഈ പുതിയ നിയമപ്രകാരം സംഭവിക്കുന്നത്ചെറുകിട ആഭരണ നിർമ്മാണവിൽപ്പനക്കാരെ സംരക്ഷിക്കാതെ
വൻകിട വ്യാപാരികളെസംരക്ഷിക്കുകയും
ചെറുകിട ആഭരണ നിർമ്മാണ
വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്നതുമാണ്,
ആയതിനാൽചെറുകിട ആഭരണ നിർമ്മാതാക്കളെയും
വ്യാപാരികളെയും സംരക്ഷിക്കുന്ന
രീതിയിൽ ഈ നിയമം ഭേദഗതി വരുത്തുന്നതിനു
വേണ്ടി ഓരോ ആഭരണനിർമ്മാതാക്കളും
ശക്തമായി പ്രതിഷേധിക്കുക
0 Comments