ആദിത്യ ജയൻ, മജ്ജയെ ബാധിച്ച ക്യാൻസറിനെ തുടർന്ന് നടത്തുന്ന ധനസമാഹാരം DONATION
Campaign Gallery
Video Appeal
Campaign Closed
We are deeply saddened to announce that Aditya is no longer with us.
Donations for this campaign have been officially closed. A total of ₹2,00,001 was raised. The entire amount collected is being transferred to the family to support them during this tragic time.
Thank you to all the donors for your kind support.
Campaign Story
വിശ്വകർമ്മജരായ നമ്മൾ ഒരു സമുദായം മാത്രമല്ല — പരസ്പരം കരുത്താകുകയും പ്രയാസങ്ങളിൽ കൈകോർക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്മയും കുടുംബവുമാണ്. ആ കുടുംബത്തിലെ ഒരു മകൾ ഇന്ന് ഗുരുതരമായ രോഗത്തോട് പൊരുതുകയാണ്.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക്, വെള്ളൂർ പഞ്ചായത്ത്, വരിക്കാംകുന്ന്, ഒലിപ്പീൽപുത്തൻപുര വീട്ടിൽ താമസിക്കുന്ന ജയന്റെ മകൾ ആദിത്യ ജയൻ, മജ്ജയെ ബാധിച്ച ക്യാൻസറിനെ തുടർന്ന് നിലവിൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രഹ്മമംഗലം VHSS-ലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ, ജീവിതത്തിന്റെ സ്വപ്നങ്ങൾ കണ്ടുതുടങ്ങേണ്ട പ്രായത്തിലാണ് ഈ ഗുരുതരമായ രോഗത്തോട് പോരാടുന്നത്.
ഇതുവരെയുള്ള ചികിത്സകൾക്കായി കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക ശേഷിയുടെ വലിയൊരു ഭാഗവും ചെലവഴിക്കേണ്ടിവന്നു. ഇനി മുന്നോട്ടുള്ള ചികിത്സയ്ക്കും ആവശ്യമായ മെഡിക്കൽ നടപടികൾക്കുമായി വലിയൊരു തുക കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
ആദിത്യയുടെ പിതാവ് ജയൻ പരമ്പരാഗത സ്വർണ്ണ തൊഴിലാളിയാണ്. സ്വർണ്ണ തൊഴിൽ മേഖലയിൽ ആവശ്യത്തിന് തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ ഉപജീവനത്തിനായി അദ്ദേഹം അപ്രൈസർ ജോലിയും ചെയ്തുവരുന്നു. ചികിത്സയോട് അനുബന്ധിച്ചുള്ള ഭീമമായ തുക ദിവസവേതനക്കാരനായ പിതാവ് ജയനും കുടുംബത്തിനും ദൈനംദിന ചികിത്സാചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക ഏറെ പ്രയാസകരമാണ്.
Fund Transfer Tracking
Tracking the transparent handover of collected funds to the beneficiary's family.
View Bank Receipt
Real-Time Live Transparency
We list all incoming donations to maintain complete financial audit clarity.

0 Comments