നമസ്‍തേ...
വേൾഡ് ഓഫ് വിശ്വകർമ്മ കൗൺസിലിന്റെ പ്രധാന വ്യക്തിത്വങ്ങളെ, WVC യുടെ ഭരണമസമിതി മീറ്റിങ് 20 07 2026 തിങ്കളാഴ്ച്ച തൃശ്ശൂർ ക്ലസ്റ്റർ എ എന്ന ബിസിനസ്സ് മീറ്റിംഗ് സെന്ററിൽ വെച്ച് ചേരുകയുണ്ടായി,
*പ്രസിഡന്റ് ഗണേഷ് വിശ്വകർമ്മയുടെ നേതൃത്വത്തിൽ രക്ഷാധികാരി വിനീത് സെക്രട്ടറി രതീഷ്, ട്രഷറർ മധു, ജോയിൻ സെക്രട്ടറി ശ്രീജേഷ്, സബ് ട്രഷറർ ഹരീഷ്, ഓഡിറ്റർ ബിനു ആചാര്യ, ഓൺലൈനിലൂടെ മുകേഷ്, വിജേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു,*
*രക്ഷാധികാരി വിനീത്*
പുതിയ നേതൃത്വങ്ങളെ കണ്ടെത്തുന്നതിനെകുറിച്ചുംസംഘടനയുടെ വിപുലീകരണം, സംഘടനയുടെ പ്രവർത്തന രീതി മെച്ചപ്പെടുത്തൽ ഈ വിഷയങ്ങളെ ആസ്പദമാക്കിയും സമൂഹനന്മക്കായി ഒട്ടനവധി കാര്യങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും ... WVC ക്ക് പൊതുസമൂഹത്തിൽ ഇനിയും വലിയ പിന്തുണ ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ എല്ലാവരും കൂടെ ഉണ്ടാകണമെന്ന് പറഞ്ഞു, മറ്റ് സഘടനയെക്കുറിച്ചുള്ള പരാമർശങ്ങൾ നമുക്ക് ഒഴിവാക്കി നമ്മുടെ സംഘടനാ പ്രവർത്തനം ഉയരങ്ങളിൽ ഏത്തി ക്കണമെന്ന് ആവശ്യപ്പെട്ടു, പലഘട്ടങ്ങളും താണ്ടി ഇന്നും തല ഉയർത്തി നിൽക്കാൻ നമുക്ക് സാധിച്ചെങ്കിൽ അത് കൂട്ടായ നമ്മുടെ പ്രവർത്തനമാണെന്ന് രക്ഷാധികാരി പറഞ്ഞു
*ജനറൽ സെക്രട്ടറി രതീഷ്*
മീറ്റിംഗ് വളരെ വൈകിയെങ്കിലും ഈ ഒരു സാഹചര്യത്തിൽ ലീവ് എടുത്തു എല്ലാവരും ഏത്തിച്ചേർന്നതിൽ നന്ദി രേഖപ്പെടുത്തി...
അവലോകന ചർച്ചയിൽ ക്ഷേമനിധി ബോർഡിൽ നമ്മൾ കക്ഷി ചേർന്ന് നടത്തുന്ന കേസ്, കൂടാതെ ട്രിനിറ്റി ജുവല്ലറിയുമായി നടത്തുന്ന കേസിന്റെയും വിശദീകരണം,കേസിന്റെ നിലവിലെ സ്ഥിതിഗതികൾ അഭിഭാഷകനുമായി ചർച്ചനടത്തി അംഗങ്ങളെ അറിയിക്കുവാനും
പരസ്പര തെറ്റിദ്ധാരണയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പേരിൽ വിട്ട് നിൽക്കേണ്ടിവന്നിട്ടുള്ള അംഗങ്ങളെ തിരിച്ചു കൊണ്ടുവരുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാനും,കൗൺസിൽ നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു,
വലിയ ഒരു കൂട്ടായ്മയുടെ വിജയമാണ് നമ്മൾ ഇന്ന് ഇവിടം വരെ എത്തിയത് എന്നും കൂട്ടിച്ചേർത്തു.
*പ്രസിഡന്റ് ഗണേഷ് വിശ്വകർമ്മ*
ബഹുമാനപൂർവ്വം എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു,
പരസ്പര തെറ്റിദ്ധാരണയുടെ പേരിൽ ഉടലെടുത്ത തീരുമാനങ്ങൾക്ക് വ്യതിയാനം സംഭവിക്കുമ്പോൾ ഉണ്ടായിട്ടുള്ള കാര്യങ്ങൾ മാറ്റിവെച്ചാൽ കൗൺസിൽ ഇന്ന് ലോകശ്രദ്ധനേടാനുള്ള സാധ്യത തള്ളികളയാൻ പറ്റില്ലല്ലെന്നും, നിലവിൽ കാണുന്ന വിശ്വകർമ്മ സംഘടനകളിൽ ചിലത് തൻപ്രമാണിത്വത്തെ കാഴ്ചവസ്തുവായി പ്രദർശിപ്പിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും സമൂഹത്തിന് വേണ്ടി ചെയ്യുന്നില്ല എന്ന് അഭിപ്രായപെട്ടു, ട്രിനിറ്റി കേസുമായി മുന്നിൽ ഒട്ടനവധി സംഘടനകൾ നിരന്നിട്ടും പിന്നീട് പിന്മാറിയ ലക്ഷണമാണ് കണ്ടത്, എന്നാൽ WVC ഇപ്പോഴും ഈ കേസുമായി മുന്നോട്ട് പോകുന്നു എന്നത് അതിശയോക്തി തന്നെയാണ്..സംഘടനയുടെ വിശ്വാസം ഇത് തന്നെയാണ് ഒപ്പം ഉണ്ടാകും എന്നത്,
കൗൺസിലിന്റെ മാട്രിമോണിയൽ ഡിപ്പാർട്മെന്റ്, പബ്ലിക് ഇൻഫർമേഷൻ ഡിപ്പാർട്മെന്റ്, ഗോൾഡ് റേറ്റ് സേവനം, ചാരിറ്റി, ലേബർ, ഡിപ്പാർട്മെന്റുകൾ കൂടുതൽ കാര്യക്ഷമമാക്കുകയും, കൂടുതൽ ആളുകളിലേക്ക് കൗൺസിലിന്റെ പ്രവർത്തനം എത്തിക്കുവാനും എല്ലാവരുടെയും സഹായം ആവശ്യപ്പെട്ടു,
*ട്രഷറർ മധു*
നിലവിൽ വരവ് ചിലവുകൾ അവതരിപ്പിക്കുന്നതിനോടൊപ്പം ചാരിറ്റി പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്ന സംവിധാനം ഈ *ആശ്രയ പദ്ധതി* യിലൂടെ സാധ്യമാകുമെന്നും ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലകൾ തോറും വെരിഫിക്കേഷൻ ഡിപ്പാർമെന്റ് രൂപീകരിക്കണമെന്നും, കൗൺസിലിന്റെ പ്രവർത്തനത്തിന് ഫണ്ട് ഒരു പ്രധാന ഘടകമാണ് അത് എങ്ങിനെ സ്വരൂപിക്കണം എന്നത് ജില്ലാ നേതൃതവുമായി കൂടിയാലോചിച്ച് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും, അംഗങ്ങൾ സ്വമേധയാ കൺസിലിന്റെ പ്രവർത്തനത്തിനായി തുക സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടു, ചാരിറ്റി കേന്ദ്രമാക്കി കൗൺസിൽ പുതിയ അക്കൗണ്ട് ആരംഭിച്ചതായും, സമൂഹത്തിൽ പൊതുവെ ഒരുപാട് വിശ്വകർമ്മ സംഘടനകൾ ഉണ്ടെങ്കിൽകൂടിയും WVC അതിൽ നിന്നെല്ലാം വിട്ട് മറ്റൊരു തലത്തിലാണ് യാത്രചെയ്യുന്നത് എന്നും പറഞ്ഞു..
നല്ലതിനോടൊപ്പം നിന്നുകൊണ്ട് നല്ല സമുദായം കെട്ടിപടുക്കാൻ നമുക്ക് കഴിയും അതിന് എല്ലാവരും മുന്നിട്ട് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു..
*ജോയിൻ സെക്രട്ടറി ശ്രീജേഷ്*
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാനും എല്ലാ മേഖലയിലേക്കും സംഘടനയുടെ പ്രവർത്തനം എത്തിക്കാൻ പുതിയ നേതൃത്വങ്ങളെ കണ്ടെത്തണമെന്നും അതിനായി ഔദ്യോദിക ഇൻവിറ്റേഷൻ ലെറ്റർ നൽകണമെന്നും സംഘടനയുടെ വിശ്വാസവും കെട്ടുറപ്പും സ്വാധീനവും തന്മൂലം ഉയരുമെന്നും ഇദ്ദേഹം പറഞ്ഞു
ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി തീർപ്പാക്കാത്തത് സംഘടനക്ക് ചെറിയ പിഴവ് വന്നിട്ടുണ്ടെന്നും, സമയം ശ്രദ്ധ, പ്രവർത്തനങ്ങൾ എല്ലാം കുറച്ചുകൂടി വേഗത കൈവരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു
*സബ് ട്രഷറർ ഹരീഷ്*
സംഘടനയിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് പെട്ടന്ന് ഉണ്ടായേക്കാവുന്ന അടിയന്തിര സഹായം ആവശ്യമാകയാൽ ഒരു നേതൃത്വ വെൽഫെയർ ഫണ്ട് രൂപീകരിക്കാൻ തയ്യാറാകാണമെന്ന് പറഞ്ഞു..
സംഘടനയുടെ മെല്ലെപോക്കിൽ നിന്നും ഉർജ്ജസ്വലതയോടെ മുന്നോട്ട് പോകാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു,
സംഘടനയിൽ നിന്നും പുറത്തുപോയ സ്ഥാപക നേതാക്കളിൽ ഒരാളായ ജയപ്രകാശ് ആചാര്യ വീണ്ടും തിരിച്ചുവരാൻ താല്പര്യം അറിയിച്ച സ്ഥിതിക്ക് തിരിച്ചെടുക്കണമെന്ന് അറിയിച്ചു, കൺസിലിന്റെ എല്ലാപ്രവർത്തനത്തിനും എല്ലാവരും ഒപ്പം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു...
*കൗൺസിൽ ഓഡിറ്റർ ബിനു ആചാര്യ*
വളരെ സുതാര്യമായും കൃത്യനിഷ്ഠതായോടെയും കൗൺസിൽ വരവ് ചിലവുകൾ അവതരിപ്പിക്കുന്നു, ഫണ്ടിന്റെ അപര്യാപ്തത മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടി കാട്ടി, അത് തരണം ചെയ്യാൻ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് അഭിപ്രായപെട്ടു, എല്ലാ ജില്ലകളിലും ഫിസിക്കൽ മീറ്റിംഗ് വെക്കുവാനും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിൽ നൽകുവാനും സംഘടനക്ക് കഴിയുന്നുണ്ടെങ്കിലും ഒന്ന് കൂടി ശ്രദ്ധചെലുത്തണമെന്ന് അഭിപ്രായപെട്ടു...
*മുകേഷ് , വിജേഷ്*
ഈ അംഗങ്ങൾ ഒരേ അഭിപ്രായമാണ് തുടക്കം മുതൽ പറയുന്നതും, ദൂരെ ഇരുന്നുകൊണ്ട് കൗൺസിലിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുകയാണ്.. രണ്ട് പേരും എല്ലാവിധ ആശംസകളും നേർന്നു
വിജേഷ് നാട്ടിൽ വരുന്നതിനാൽ ഫിസിക്കൽ മീറ്റിംഗ് ആ സമയത്ത് വെക്കാൻ കഴിഞ്ഞാൽ തനിക്കും പങ്കെടുക്കാൻ സാദിക്കും എന്നൊരു അഭിപ്രായം അറിയിച്ചിട്ടുണ്ട്... 🙏
*മറുപടി പ്രസംഗത്തിൽ..*
WVC യുടെ പതാക പ്രകാശന ചടങ്ങ് നടന്നു,
സംഘടനക്ക് വന്നിട്ടുള്ള ചെറിയ വീഴ്ചകൾ വിലയിരുത്തി, ഫണ്ട് കളക്ഷൻ ചെയ്യാനുള്ള കാര്യങ്ങൾ തുടർനടപടിയിലേക്ക് വിടുന്നു, ശ്രീ ജയപ്രകാശ് ആചാര്യയുടെ ലെറ്റർ ആസ്പദമാക്കി അദ്ദേഹത്തെ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനമായി, കൗൺസിലിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന വിനീതിനെ അഭിനന്ദിച്ചു... ക്ഷേമപ്രവർത്തനങ്ങൾ വൈകാതെ സമയബന്ധിതമായി ചെയ്യാൻ എല്ലാ അംഗങ്ങളും തയ്യാറാകാൻ പ്രസ്താവന ഇറക്കുന്നു...
ഉടനെ തന്നെ ജില്ലാ നേതൃത്വ ഫിസിക്കൽ മീറ്റിംഗ് വിളിക്കാനുള്ള തീരുമാനം കൈകൊണ്ട് യോഗനടപടികൾ അവസാനിപ്പിച്ചു...
നന്ദി
ജനറൽ സെക്രട്ടറി
രതീഷ്...
0 Comments