*Trinity Jewellery Case Details*
World of vishwakarma council (*WVC*) നേതൃത്വത്തിൽ ട്രിനിറ്റി ഗോൾഡിനെതിരെ 06-04-2024 CASE Number: CMP/567/24 പ്രകാരം ക്രിമിനൽ കേസ് ഫയൽ ചെയ്ത വിവരം എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. ഇതേതുടർന്ന് പ്രതിഭാഗത്തുള്ളവർക്ക് നോട്ടീസ് അയക്കുകയും. പെറ്റീഷൻ ഫയൽ ചെയ്തു മൂന്ന് തവണ നമ്മുടെ അഭിഭാഷകൻ കോടതിയിൽ ഹാജർ ആവുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്തു. തുടർന്ന് ഇന്ന് (07-09-2024) ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ മൊഴി രേഖപ്പെടുത്തുന്നതിനായി WVC- ബോർഡ് ഓഫ് ഡയറക്ടറും ( സ്ഥാപകനുമായ രതീഷ് അവർകൾ ജഡ്ജിക്ക് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും സമുദായത്തെ അധിക്ഷേപിച്ച ഈ പരസ്യപ്രചാരണത്തിലൂടെ വിശ്വകർമ്മ സമുദായത്തിന് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ജഡ്ജിക്ക് നേരിട്ട് വിശദീകരണം നൽകുകയും ചെയ്തു. തുടർനടപടിക്കായി പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. *അടുത്ത ഹിയറിങ് സമയം 26-10-2024*
*വേൾഡ് ഓഫ് വിശ്വകർമ കൗൺസിലിന്റെ ഈ നിയമ പോരാട്ടത്തിൽ എല്ലാ വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു*
🌟 🇼 🇻 🇨 🌟
*കൂടുതൽ വിവരങ്ങൾ വോയിസ് റെക്കോർഡിൽ പരാമർശിക്കുന്നു എല്ലാ അംഗങ്ങളും വോയിസ് റെക്കോർഡ് പൂർണമായും കേൾക്കുക*
*WVC WhatsApp Group link*
❇️ *Share &Support* ❇️

0 Comments