✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
*എല്ലാ അംഗങ്ങൾക്കും *2024* പുതുവത്സരാശംസകൾ നേരുന്നു*
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ഇന്നേക്ക് ഏകദേശം 5 വർഷമായി world of vishwakarma council (WVC ) വിശ്വകർമ്മ സമുദായ പുരോഗമനത്തിനായി പ്രവർത്തനം ആരംഭിച്ചിട്ട്.
WVC തുടങ്ങുന്ന കാലത്ത് നമ്മുടെ സമുദായ അംഗങ്ങളിൽ വലിയ രീതിയിലുള്ള കാലാകാലങ്ങളിലുള്ള അറിവുകൾ ലഭിക്കാത്തതുമൂലം സമുദായ അംഗങ്ങളെ ചൂഷണം ചെയ്ത് പലവിധ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ഭിന്നിച്ച് നിൽക്കുന്ന സമുദായ അംഗങ്ങളെ കാണാൻ ഇടയാക്കുകയും തുടർന്നുള്ള WVC യുടെ നിരന്തര പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി സമുദായ അംഗങ്ങളെ ഒരു കുടക്കീഴിൽ നിലനിർത്തുവാൻ ഈ അഞ്ചുവർഷമായി WVCക്ക് സാധിച്ചു. പലവിധ ചർച്ചയിലൂടെയും പലവിധ ആശയങ്ങളിലൂടെഅംഗങ്ങൾ ഓരോരുത്തരുടെയും നിലപാടിനും കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് WVC സമുദായ പുരോഗമനത്തിനായി നിലവിൽ രാജ്യത്തുള്ള ഒരു സംഘടനകളും ചെയ്യാത്ത രീതിയിലൂടെയാണ് WVC പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ രൂപീകരണത്തിനായി ഏകദേശം മൂന്നു വർഷത്തോളം ഇതിന്റെ അണിയറ പ്രവർത്തകർ പ്രവർത്തിച്ചിരിക്കുന്നു. പ്രവർത്തനങ്ങൾ എല്ലാം തയ്യാറായ ഈ സമയത്ത് ഇനി അംഗങ്ങളുടെ പൂർണ്ണമായ പിന്തുണയോടെ വലിയ രീതിയിലുള്ള സമുദായ പുരോഗമനത്തിലേക്ക് WVC ചുവടുവെക്കാൻ പോകുന്നു.
ഈ വർഷം (2024) മുതൽ WVC ആദ്യമായി മെമ്പർഷിപ്പ് വിതരണം ആരംഭിക്കുന്നു. " WVC Enforce the law" എന്നതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 28 ഡിപ്പാർട്ട്മെന്റുകളും ജില്ല,താലൂക്ക്, പഞ്ചായത്ത് തല കമ്മിറ്റികളുടെയും രൂപീകരണത്തിലൂടെയാണ് അംഗങ്ങൾക്ക് വേണ്ട എല്ലാവിധ സഹായ സപ്പോർട്ടുകൾ WVC നേതൃത്വങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അതിന്റെ ആദ്യപടിയായി ജില്ലാ കമ്മിറ്റികളുടെ രൂപീകരണം നടത്തുകയും മെമ്പർഷിപ്പ് വിതരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഇനി വരുന്ന എല്ലാ പുതിയ പദ്ധതികളും
ആശയങ്ങളും, അംഗങ്ങളിലേക്ക് എത്തിച്ചേർക്കുകയും ആ പദ്ധതികൾ അവരുടെ ജീവിത സാഹചര്യത്തിൽ മെച്ചപ്പെടുത്തുന്ന രീതിയിൽ സപ്പോർട്ട് നൽകുകയും ചെയ്യുന്നതാണ് WVC നേതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ. നല്ല അറിവുകൾ പകർന്നു കൊടുത്തു നല്ല സമുദായത്തെ സൃഷ്ടിക്കേണ്ടതും ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടുത്തേണ്ടതും, സമുദായ മുന്നേറ്റത്തോടൊപ്പം ഉയർന്ന വിദ്യാഭ്യാസ പുരോഗതിയും WVC യുടെ കർത്തവ്യമാണ്. ഇതിനായി WVC സംഘടന നിങ്ങളുടെ കൂടെ നിൽക്കുന്നതിനായി നിങ്ങൾ സംഘടനയുടെ അംഗങ്ങളായി മാറേണ്ടത് അത്യാവശ്യമായി വരുന്നു ആയതിനാൽ ഓരോ അംഗങ്ങളും മെമ്പർഷിപ്പ് എടുത്ത് WVC member of council ആകേണ്ടതാണ്.
മെമ്പർഷിപ്പ് എടുക്കാൻ താല്പര്യമുള്ള അംഗങ്ങൾ താഴെ കാണുന്ന intro link രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ കമ്മിറ്റി അംഗങ്ങൾ നിങ്ങളുമായി നേരിട്ട് അവതരിപ്പിക്കുന്നതായിരിക്കും
*WVC WhatsApp Group link*
❇️ *Share &Support* ❇️
0 Comments