വിഷയം:
ആഭരണങ്ങളിൽ BlS,HUID മുദ്രണം നിർബ്ബന്ധമാക്കുമ്പോൾ ആഭരണ നിർമ്മാണ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നത് സoബന്ധിച്ച് 202lജൂൺ 16 മുതൽ ആഭരണങ്ങളിൽBlSമുദ്രണവും,HUID കോഡും നിർബന്ധമാക്കിയിരിക്കുകയാണല്ലോ ഈ നടപടി ലക്ഷക്കണക്കിന് രൂപ മുടക്കി ആഭരണങ്ങൾ വാങ്ങുന്ന ഗുണഭോക്താവിൻ്റെയും, ആഭരണങ്ങൾ പണിയുന്ന തൊഴിലാളികളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതാണ് മുദ്രണം ചെയ്യപ്പെടുന്ന ആഭരണങ്ങൾ എവിടെ വെച്ച് ഏതു കാലത്ത് പരിശോധിച്ചാലും നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ്.( ലാഭം മാത്രം ലക്ഷ്യമാക്കി ജ്വല്ലറികൾ ഇപ്പോൾ പല സ്ഥലത്തു നിന്നും കൊണ്ടുവരുന്ന ആഭരണങ്ങളാണ് വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്ഈ രീതി തുടരാൻ കഴിയില്ല എന്നതിലുള്ള വെപ്രാളമാണ് ജ്വല്ലറി ഉടമകൾ പ്രകടിപ്പിക്കുന്നത് )സ്വർണാഭരണ വിൽപ്പനയിൽ സർക്കാരിന് ലഭിക്കേണ്ട നികുതിയും സെസ്സുംകൃത്യമായി കണക്കാക്കുന്നതിനും, നിയമവിരുദ്ധമായി രാജ്യത്ത് കൊണ്ടുവരുന്ന സ്വർണ്ണം ആഭരണങ്ങളാക്കി കണക്കിൽ പെടുത്താതെ വിൽപ്പന നടത്തുന്നത് തടയുന്നതിനും, ഓരോ ഉപഭോക്താവിനും ഗുണനിലവാരമുള്ള ആഭരണങ്ങൾ ലഭിക്കുന്നതിനും, ഡ്യൂപ്ലിക്കേറ്റ് ഹോൾമാർക്ക് ആഭരണങ്ങളുടെ വിൽപ്പന തടയുന്നതിനും സർക്കാർ കൊണ്ടുവന്ന HUID പദ്ധതി വളരെ പ്രശംസനീയമാണെന്നതിനാൽ കേരള സംസ്ഥാന ആഭരണ നിർമ്മാണതൊഴിലാളി ഫെഡറേഷൻ (CITU) സ്വാഗതം ചെയ്യുന്നു.

എന്നാൽ ആഭരണങ്ങൾ പണിയുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻഇന്നത്തെ പരിശോധനാ രീതിയിൽ താഴെ പറയുന്ന മാറ്റങ്ങൾ അനിവാര്യമാണ്. ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങളിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

 1. ഇന്ത്യയിൽ ആകെ 998 ടെസ്റ്റിംഗ് കേന്ദ്രങ്ങളാണ് ഉള്ളത് (കേരളത്തിൽ 73) ഇതിൽ 90% ൽ അധികവും ജ്വല്ലറി ഉടമകളുടെ നിയന്ത്രണത്തിൽ ഉള്ളതാണ് ഇവരുടെ പരിശോധനയുടെ സുതാര്യത ഉറപ്പു വരുത്താൻ സർക്കാർ ഇടപെടണം .കൂടാതെ ആ വശ്യാനുസരണം എല്ലാ സ്ഥലങ്ങളിലും ഹോൾമാർക്ക് സെൻററുകൾസർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതാണ്,

2. വ്യാപാരികളുടെ നിയന്ത്രണത്തിലുള്ള സെൻററുകളിൽ കൃത്രിമത്വം നടക്കാൻ സാധ്യത കൂടുതലാണ് ഇത് പരിശോധിക്കാൻ സംവിധാനമുണ്ടാക്കണം

 3. ടെസ്റ്റ് റിസൽട്ട് കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കണം ( അതത് ദിവസം തന്നെ ലഭിക്കും എന്ന് ഉറപ്പു വരുത്തണം)

4. ടെസ്റ്റിന് വരുന്ന ആഭരണങ്ങൾ മുറിച്ചെടുത്ത് ഫയർ ടെസ്റ്റിംഗിന് വിധേയമാക്കുന്ന രീതി ഒഴിവാക്കണം.
 ചെറിയ തൂക്കത്തിലുള്ള ആഭരണങ്ങൾക്ക് ആദ്യം എക്സ് റേ ടെസ്റ്റ്, സംശയമുണ്ടെങ്കിൽ മാത്രമേ തുടർന്ന് ചുരണ്ടിയെടുത്ത് ഫയർ ടെസ്റ്റിംഗിന് വിധേയമാക്കാവൂ പരിശോധനയ്ക്കായി ആഭരണങ്ങൾ മുറിച്ചെടുത്ത ഉപയോഗ ശൂന്യമാക്കുന്ന രീതി ഒഴിവാക്കണം ഫയർ ടെസ്റ്റിംഗിൽ ഗുണനിലവാരമുണ്ടെന്ന് തെളിഞ്ഞാൽ ആഭരണങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള ചുമതല BIS ഏറ്റെടുക്കണം
 കൂടാതെ ഹോൾമാർക്കിംഗിന് കൊണ്ടുവരുന്ന എല്ലാ ആഭരണങ്ങളിൽ നിന്നും സ്ക്രാപ്പിംഗ് പ്രക്രിയയിലൂടെ സാമ്പിൾ ശേഖരിച്ച് ഫയർ ടെസ്റ്റ് ചെയ്തു പരിശുദ്ധി സ്ഥിരീകരിച്ച് ഹോൾമാർക്ക് ചെയ്തുകൊടുക്കേണ്ടതാണ്

5.ജ്വല്ലറികളിൽ ഉള്ള പഴയ ഹോൾമാർക്ക് ആഭരണങ്ങൾക്ക് HUID രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നടപ്പിലാക്കണം, കൂടാതെ പൊതുജനങ്ങൾക്ക് BIS പോർട്ടലിൽ വ്യക്തി രേഖകൾ സമർപ്പിച്ച് സ്വയം രജിസ്ട്രേഷൻ ചെയ്ത് അവരുടെ കയ്യിലുള്ള പഴയ ഹോൾമാർക്ക് ആഭരണങ്ങളും HUID ലഭിക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു

6)ഒന്നോരണ്ടോ ആഭരണങ്ങൾ ഹോൾമാർക്കിനായി കൊണ്ടുപോകുമ്പോൾ ടെസ്റ്റിംഗ് സെന്ററുകൾ ആഭരണങ്ങൾക്ക് ഹോൾമാർക്ക് ചെയ്തു കൊടുക്കുന്നില്ലെന്ന് പരാതി തൊഴിലാളികൾക്കുണ്ട് ഇത് പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ, വി.പി.സോമസുന്ദരൻ, ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ആഭരണ നിർമ്മാണത്തൊഴിലാളി ഫെഡറേഷൻCITU