*ആഭരണ തൊഴിലാളികൾക്ക് ഒരു സന്തോഷവാർത്ത*
 ദീർഘകാലമായി ആഭരണ തൊഴിലാളികൾ ( സ്വർണ്ണപ്പണിക്കാർ ) നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച *ബഹുമാനപ്പെട്ട പാലക്കാട് ആലത്തൂർ MLA.K D Prasenan* അവർകൾക്ക് നന്ദി രേഖപ്പെടുത്തുന്നു

 *നിയമസഭയിൽ അവതരിപ്പിച്ച വിഷയം*

1) കേരളത്തിലെ ജ്വല്ലറികളിൽ വിൽക്കപ്പെടുന്ന ആഭരണത്തിന്റെ 50% തൊഴിലും ക്ഷേമനിധിയിലുള്ള ആഭരണ നിർമ്മാണ തൊഴിലാളികൾക്ക് നൽകുക

2) ആഭരണ നിർമ്മാണ തൊഴിലാളികളുടെ ( സ്വർണ്ണപ്പണിക്കാരുടെ )കൂലി ചൂഷണം ചെയ്യുന്ന പ്രവണത നിർത്തലാക്കുക
 *വിശദീകരണം*
10 വർഷമായി മിനിമംവേജസ് ആക്ട് കേരളത്തിൽ നടപ്പിലാക്കിയിട്ടും ഒരു തൊഴിലാളികൾക്ക് പോലും അത് ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത് അതിനു പ്രധാന കാരണം (എല്ലാ നിർമ്മാണ മേഖലയിലും റോ മെറ്റീരിയൽ തൊഴിലുടമ നൽകി തൊഴിലാളികൾ വസ്തുക്കൾ നിർമ്മിച്ചു കൊടുക്കുന്നു. അപ്പോൾ തൊഴിലാളികൾക്ക് ആ വസ്തുക്കൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന നിർമ്മാണ ചെലവ് ഒരിക്കലും തൊഴിലാളിയുടെ കൂലിയിൽ നിന്നും ഈടാക്കാറില്ല ഇത് ജോബ് വർക്ക് ആക്കി കണക്കാക്കുന്ന വിഭാഗം ആയതുകൊണ്ട് തന്നെ ജിഎസ്ടിയിൽ ITC 4 ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ പ്രകാരം ലോസ് ഓഫ് വേസ്റ്റ് ഒരു കാരണവശാലും തൊഴിലാളിയുടെ കൂലിയിൽ നിന്നും ഈടാക്കുവാൻ പാടുള്ളതല്ല എന്നും വ്യക്തമാക്കിയിരിക്കുന്നു ഇത് മൂലം എല്ലാ തൊഴിലാളികൾക്കും മാന്യമായ കൂലി ലഭിക്കുന്നു , പക്ഷേ സ്വർണാഭരണ മേഖലയിൽ ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ ഉണ്ടാക്കുന്ന നിർമ്മാണച്ചെലവ് ഓരോ

തൊഴിലാളികളുടെയും കൂലിയും നിന്നും കുറയ്ക്കുന്നു ഇതുമൂലം തൊഴിലാളികൾക്ക് ലഭിക്കേണ്ട മിനിമം കൂലി പോലും ലഭിക്കാതെ സ്വർണ്ണ തൊഴിലാളികൾ കടബാധ്യത യിലേക്ക് പോകുന്നു കൂടാതെ തൊഴിലില്ലായ്മ മൂലം ആത്മഹത്യയിലേക്ക് കടക്കുന്നു)
ഉദാഹരണം: 100.00gm സ്വർണ്ണം തൊഴിലുടമ തൊഴിലാളിക്ക് നിർമ്മാണത്തിനായി കൊടുക്കുമ്പോൾ തൊഴിലാളി തിരിച്ച് 98 ഗ്രാം ആഭരണങ്ങൾ നിർമ്മിച്ചതിനുശേഷം ബാക്കി 2ഗ്രാം നിർമാണ ചെലവായി കണക്കാക്കുകയും( ഈ നിർമ്മാണ ചിലവ് ഒരിക്കലും തൊഴിലാളിക്ക് ലഭിക്കുന്നതല്ല സ്വർണ്ണം നിർമ്മിക്കുമ്പോഴും ഉരുക്കുമ്പോഴും അവർക്ക് ലഭിക്കാത്ത ഈ സ്വർണ്ണത്തിന്റെ മൂല്യം അവരുടെ കൂലിയിൽ മുതലാളിമാർ കുറയ്ക്കുന്നു, അതിനുപുറമേ ഗവൺമെന്റ് അംഗീകരിച്ച മിനിമം വേജസ് ആക്ട് പ്രകാരം ഒരു ഗ്രാമിന് 255 രൂപ 255*98ഗ്രാം =24990 രൂപ കൂലിയായി അവരുടെ അക്കൗണ്ടിലേക്ക് നൽകുകയും വേണം, പക്ഷേ ഇന്ന് സ്വർണ്ണ പണിക്കാർക്ക് നൽകുന്നത് 100 ഗ്രാം ആഭരണം നിർമ്മിച്ചാൽ 2% അല്ലെങ്കിൽ 3% എന്ന കണക്കിൽ പണിക്കൂലിയും പണിക്കുറവ് ഒന്നിച്ച് നൽകുന്നു ഇതുമൂലം ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന നിർമ്മാണച്ചെലവ് തൊഴിലാളി മാത്രം വഹിക്കുകയും. ആഭരണതൊഴിലാളി വഹിക്കുന്ന നിർമ്മാണ ചെലവ് തൊഴിലുടമകൾ വഹിക്കുന്നതായി തെറ്റായ കണക്ക് സർക്കാറിനും ഉപഭോക്താക്കൾക്കു മുതലാളിമാർക്ക് തെറ്റിദ്ധരിപ്പിച്ച് അവർ ലാഭം കൊയ്യുന്നു. ഇതുമൂലം ആഭരണ തൊഴിലാളികൾക്ക് കൂലി ലഭിക്കാതെ അവർ കട ബാധ്യതയിലേക്ക് തള്ളപ്പെടുകയും ഈ തൊഴിൽ മേഖല ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു, ഇത് മൂലമാണ് ആഭരണ തൊഴിലാളിക്ഷേമനിധി ബോർഡ് ആരംഭിക്കുമ്പോൾ 2 ലക്ഷത്തോളം തൊഴിലാളികൾ ഉള്ള ഈ തൊഴിൽ മേഖല വെറും 20,000 തൊഴിലാളികളായി ചുരുങ്ങിയത്.തൊഴിലാളികളുടെ അധ്വാനത്തിനുള്ള വേതനം തടസ്സപ്പെടുത്തുന്ന മുതലാളിത്തത്തിനെതിരെ ശക്തമായി ഇടപെടുകയും സ്വർണ്ണ മുതലാളിമാർ ചെയ്യുന്ന ഈ ചൂഷണം സമൂഹത്തിൽ ഉപഭോക്താക്കളെ മനസ്സിലാക്കി കൊടുക്കുകയും വേണം. സ്വർണ്ണ വ്യാപാരികൾ തൊഴിലാളിയെയും സർക്കാരിനെയും ഉപഭോക്താക്കളെയും ഒരുമിച്ച് വഞ്ചിക്കുന്ന സത്യാവസ്ഥ സമൂഹം തിരിച്ചറിയണം