അതിനു ശേഷം കൊല്ലം റിട്ട്സ് ഹോട്ടലിൽ വെച്ച്, ജില്ലാ പ്രസിഡണ്ട് ശിവപ്രസാദ് എസ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ശ്രീരാഗ് ആർ. എസ് സ്വാഗതം പറഞ്ഞ ജില്ലാ കൗൺസിൽ പ്രവർത്തന വിശദീകരണയോഗം WVC വൈസ് പ്രസിഡണ്ട് ശ്രീ. ഗോവിന്ദൻ ഞാങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു മെമ്പർഷിപ്പ് ഫോം, ഐഡി കാർഡ് വിതരണം ജില്ലാ പ്രസിഡണ്ട് ശ്രീ ശിവപ്രസാദ് എസ്, ജനറൽസെക്രട്ടറി ശ്രീരാഗ് ആർ എസ്, എന്നിവർക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു.
തുടർന്ന് WVC ഇതുവരെ ചെയ്തിട്ടുള്ളതും ഇനി ചെയ്യാനുദേശിക്കുന്നതുമായ പ്രവർത്തനങ്ങളെകുറിച്ചു ശ്രീ.മധു കൊട്ടിയൂർ (WVC വൈസ് പ്രസിഡണ്ട് ) സംസാരിച്ചു. മെമ്പർഷിപ്പ് വിതരണം, പ്രവർത്തന രീതി, തെരെഞ്ഞടുപ്പ് ജില്ലാ കൗൺസിൽ എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് WVC ജോയിന്റ് സെക്രട്ടറിമാരായ മനോജ് കുമാർ കുരുവമ്പലം, പെരിന്തൽമണ്ണ, റോഷൻമലപ്പുറം, WVC എക്സിക്യൂട്ടീവ് ബിനു ആചാര്യ തൃശൂർ എന്നിവർ വിശദീകരിച്ചു.
തുടർന്ന് WVC ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ ഗോവിന്ദൻ ഞാങ്ങാട്ടിരിയെ ശ്രീ. ശിവപ്രസാദ് എസും, മധു കൊട്ടിയൂരിനെ ശ്രീ. പ്രശാന്ത് പത്തനാപുരവും ശ്രീ. മനോജ് കുമാർ കുരുവമ്പലത്തിനെ ചന്ദ്രബോസ് ഭരണിക്കാവും, ശ്രീ. റോഷൻമലപ്പുറത്തിനെ ശ്രീ.ശ്രീരാഗ് കരുനാഗപ്പിള്ളിയും ശ്രീ. ബിനു ആചാര്യ തൃശൂരിനെ ശ്രീ. ഷൈജു നടേശൻ പത്തനാപുരവും പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
പിന്നീട് നടന്ന ചർച്ചയിൽ ഇന്ന് വിശ്വകർമ്മജർ നേരിടുന്ന കാര്യങ്ങൾ, വിദ്യാഭ്യാസമായും സാമ്പത്തികമായും വളരേണ്ടുന്നതിന്റെ ആവശ്യകത തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, അപ്രയ്സർമാർ നേരിടുന്ന പ്രതിസന്ധികൾ, എന്നിവയെ പറ്റി കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ. ശിവപ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. ചന്ദ്രബോസ് ഭരണിക്കാവ്,എക്സിക്യൂട്ടിവ് അംഗങ്ങളായ തുളസീധരൻ ഭരണിക്കാവ്, പ്രവീൺ പത്തനാപുരം, ഗോപാലകൃഷ്ണൻ കുന്നിക്കോട് എന്നിവർ സംസാരിച്ചു.
ശ്രീ. പ്രശാന്ത് പത്തനാപുരം (കൊല്ലം ജില്ലാ അഡ്മിനിസ്ട്രേറ്റർ), ശ്രീ.രാധാകൃഷ്ണൻ ആചാരി കൊട്ടാരക്കര ( ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ), എന്നിവർ ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിൽ ശ്രീ.ഷൈജു നടേശൻ പത്തനാപുരം ( ജോയിന്റ് സെക്രട്ടറി) നന്ദി പറഞ്ഞു
0 Comments